കാസർഗോഡ് ജില്ലയിൽ ഇന്ന് 140 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 128 പേർക്കും. 77 പേർക്ക് രോഗമുക്തി

Covid 19 Updates
I&PRD kasaragod
23.02.2020
കാസര്‍കോട് ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ്, 77 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 77 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1235 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6549 പേര്‍
വീടുകളില്‍ 6122 പേരും സ്ഥാപനങ്ങളില്‍ 427 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6549 പേരാണ്. പുതിയതായി 404 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1375 (ആര്‍ടി പി സി ആര്‍- 701, ആന്റിജന്‍-662) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 479 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 427 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 77 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
28641 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27121 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-7
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക-7
ചെമ്മനാട്-6
ചെങ്കള-1
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-4
കാറഡുക്ക-2
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 17
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-2
കുമ്പള-1
കുറ്റിക്കോല്‍-5
പള്ളിക്കര-3
പനത്തടി-2
പുല്ലൂര്‍പെരിയ-1
പിലിക്കോട്-4
പുത്തിഗെ-1
ഉദുമ-6
വലിയപറമ്പ-1
വെസ്റ്റ് എളേരി-1
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍-4
ബദിയഡുക്ക-2
ബളാല്‍-8
ബേഡഡുക്ക-3
ചെമ്മനാട്-3
ചെങ്കള-2
ചെറുവത്തൂര്‍-1
ദേലംപാടി-1
ഈസ്റ്റ് എളേരി-1
എന്‍മകജെ-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-11
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-5
കോടോം ബേളൂര്‍-4
കുമ്പള-1
കുറ്റിക്കോല്‍-3
മധൂര്‍-5
മടിക്കൈ-4
മംഗല്‍പാടി-2
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-5
പടന്ന-1
പൈവളിഗെ-1
പള്ളിക്കര-11
പനത്തടി-2
പിലിക്കോട്-3
പുല്ലൂര്‍പെരിയ-8
തൃക്കരിപ്പൂര്‍-8
ഉദുമ-10
വെസ്റ്റ് എളേരി-13
മംഗളൂരു-1
ഏഴിക്കര-1