അതിഞ്ഞാൽ സോക്കർ ലീഗ്; മികച്ച കാണികൾക്കുള്ള ട്രോഫി കരസ്ഥമാക്കി ഷെഫീഖ് മലാക്ക, റിയാസ് ജാൻ

അതിഞ്ഞാൽ : ഫെബ്രുവരി 21 ന്റെ സായം സന്ധ്യയിൽ പാലക്കുന്ന് കിക്കോഫ് ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന നാലാമത് അതിഞ്ഞാൽ സോക്കർ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാണികൾക്കിടയിൽ മികച്ച സപ്പോർട്ടർക്ക് സംഘാടക സമിതി പ്രത്യേകമായി ഏർപ്പെടുത്തിയ ട്രോഫി ഷെഫീഖ് മലാക്കയും, റിയാസ് ജാനും കരസ്ഥമാക്കി.
കളി കാണാനെത്തുന്ന ഫുട്‌ബോൾ ആരാധകർ നൽകുന്ന ആർപ്പുവിളികളും ആവേശവും കളിക്കളത്തിലെ പോരാളികൾക്ക് കൂടുതൽ ഉർജ്ജവും മെയ്വഴക്കവും പകരുന്ന കായിക ഇനമാണ് കാൽപന്തുകളി. മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് കാണിക്കൾക്കിടയിലെ ആവേശം പകരൽ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം പ്രത്യേകം എടുത്ത് കാണിക്കേണ്ടത് തന്നെയാണ്.
ഗ്യാലറിയിൽ നിന്ന് പകരുന്ന ആവേശവും ചൂടും വിജയ സാധ്യത തീരെയില്ലാത്ത ടീമിനെ പോലും വിജയത്തേരിലേറ്റാൻ പാകമാകുന്നു എന്ന് തിരച്ചറിവിലാണ് അതിഞ്ഞാൽ സോക്കർ ലീഗ് സംഘാടകർ കാണിക്കൾക്കിടയിൽ നിന്ന് മികച്ച സപ്പോർട്ട് നൽകുന്ന ഫുട്‌ബോൾ ആരാധകന് പ്രത്യേകമായി ട്രോഫി തന്നെ ഒരുക്കിയത്.