400 പുതിയ വന്ദേഭാരത് തീവണ്ടികള്‍, ബജറ്റില്‍ പ്രഖ്യാപനം

ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നുവർഷത്തിനുള്ളിൽ 100 പി.എം. ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമാണത്തിനായി നൂതനമാർഗങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

