KSDLIVENEWS

Real news for everyone

കോവിഡ് വ്യാപന ആശങ്ക ; തമിഴ് നാട്ടിൽ നിയന്ത്രണങ്ങൾ 31 വരെ നീട്ടി

SHARE THIS ON

ചെന്നൈ: കോവിഡ്​ സാഹചര്യത്തില്‍ തമിഴ്​നാട്ടിലെ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച്‌​ 31 വരെ നീട്ടി. ഓഫിസുകള്‍, കടകള്‍, വ്യവസായ -വാണിജ്യ സ്​ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും.

ലോക്​ഡൗണ്‍ മാര്‍ഗനി​ര്‍​േദശ ലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക്​ നിര്‍ദേശം നല്‍കി. കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു സ്​ഥലങ്ങളില്‍ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ​വേണം.

കഴിഞ്ഞദിവസം അന്താരാഷ്​ട്ര യാത്ര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഡി.ജി.സി.എ നീട്ടിയിരുന്നു. പ്രത്യേക സര്‍വിസുകള്‍ക്ക്​ മാത്രമാണ്​ അനുമതി. കാ​ര്‍ഗോ സര്‍വിസുകളും തുടരും.തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുമെന്ന വിലയിരുത്തലിലാണ്​ ആരോഗ്യവകുപ്പ്​. ഏപ്രില്‍ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടില്‍ തെരഞ്ഞെടുപ്പ്​. പോളിങ്​ ഉദ്യോഗസ്​ഥരെ മുന്‍നിര പോരാളികളായി കണക്കാക്കി വാക്​സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ നിര്‍ദേശിച്ചിരുന്നു.

24മണിക്കൂറിനിടെ 486 പേര്‍ക്കാണ്​ തമിഴ്​നാട്ടില്‍ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. അഞ്ചുമരണവും റിപ്പോര്‍ട്ട്​ ചെയ്​തു. സംസ്​ഥാനത്ത്​ 8.51ലക്ഷം പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 8.34ലക്ഷം പേര്‍ രോഗമുക്തി നേടി. 12,000 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!