റിയാസ് മൗലവി വധം; പ്രതിഭാഗം വാദം മാര്‍ച്ച് മൂന്നിന് തുടങ്ങും

കാസർകോട്: പഴയ ചൂരിയിലെ മുഹമ്മദ് റിയാസ് മൗലവിയെ മദ്രസാധ്യാപകനായിരുന്ന കുടകിലെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗം വാദം മൂന്നിന് ആരംഭിക്കും. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിരുന്നു. പ്രതിഭാഗം വാദത്തിനായി കേസ് ഫെബ്രുവരി 27ലേക്ക് മാറ്റിയിരുന്നെങ്കിലും അന്ന് പരിഗണിച്ചില്ല. മാർച്ച് മൂന്നിലേക്ക് കേസ് വീണ്ടും മാറ്റുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദം കൂടി പൂർത്തിയായാൽ കേസിൽ വിധി പറയുന്ന തീയതി പ്രഖ്യാപിക്കും. റിയാസ് മൗലവി പൂർത്തിയായെങ്കിലും അവിചാരിതമായുണ്ടായ കോവിഡ് പ്രതിസന്ധിയും പിന്നീട് ഇടക്കിടെയുണ്ടായ വൈകുകയായിരുന്നു.

