22 വര്‍ഷം ജയിലില്‍, വീല്‍ ചെയറില്ലാതെ ഒന്ന് നീങ്ങാനാവില്ല’; മഅദനിക്കായി സിദ്ധരാമയ്യക്ക് കത്തെഴുതി ജസ്റ്റിസ് കട്ജു

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി വേണ്ടി കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജു.
മഅദനി നിരുപാധികം മാപ്പ് നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്ന് കട്ജു കത്തില്‍ അഭ്യര്‍ത്ഥിച്ചു.
22 വര്‍ഷം മഅദനി ജയിലില്‍ കഴിഞ്ഞു. ഒരു കാല്‍ നഷ്ടപ്പെട്ട മഅദനിക്ക് വീല്‍ ചെയര്‍ സഹായമില്ലാതെ ഒന്ന് നീങ്ങാന്‍ പോലുമാകില്ല. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ മഅദനി അലട്ടുന്നുണ്ട്.
ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. കൂടാതെ, ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ കിടപ്പിലാണെന്നുള്ള അവസ്ഥ കൂടെ പരിഗണിക്കണം. കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തില്‍ എഴുതി. ഫൈസ് അഹമ്മദ് ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്.