KSDLIVENEWS

Real news for everyone

പ്രവാസിയുടെ കൊലപാതകം മുഖ്യ പ്രതികൾ അറസ്റ്റിൽ കൊലയ്ക്ക് കാരണം 135,000 ദിർഹത്തിന്റെ വിദേശ കറൻസി കടത്ത്

SHARE THIS ON

മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയും പ്രവാസിയുമായ അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ പിടിയിലായി.

ഉദ്യവർ റസീന മാൻസിലിലെ അഹമ്മദ് ഹസ്സന്റെ മകൻ റിയാസ് ഹസ്സൻ (33 ) ഉപ്പള ബി. ടി. റോഡ് ന്യൂ റഹ്മത്ത് മാൻസിലിലെ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റസാഖ് (46 ) കുഞ്ചത്തൂർ നവാസ് മനസിലിൽ കെ എം യുസിഫിന്റെ മകൻ അബൂബക്കർ സിദ്ദിഖ്എ ന്നിവർ ആണ് അറസ്റ്റിലായത് .

റിയാസ് , റസാഖ് എന്നിവരുടെ 135000 യു എ ഇ ദിർഹം നഷ്ടപെട്ടതോടെയാണ് സിദ്ദിഖിനെയും സഹോദരങ്ങളെയും പൈവളികയിലെ നൂരിഷാ – റൈസ് എന്നിവരുടെ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത് . ക്രൂരമായ മർദ്ദനമേറ്റ സിദ്ദീഖ് മരണപ്പെടുകയും പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടേഷൻ നൽകിയവരെ കൃത്യമായി തിരിച്ചറിഞ്ഞതും ഇവരെ പിടികൂടാൻ സാധിച്ചതും കേസിൽ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ ഇവർ മർദ്ദിക്കാൻ ഉണ്ടായിരുന്നില്ല എന്നാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇത് വിശ്വാസത്തിൽ എടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ല. മറ്റു പ്രതികളെയും കൂടി കണ്ടെത്തിയാൽ കൊട്ടേഷൻ നൽകിയവർ മർദ്ദിക്കാൻ ഉണ്ടായിരുന്നോ എന്നുള്ളതിന് സ്ഥിതീകരണം ലഭിക്കും .

ജില്ലാ പോലീസ് മേധാവി ഡോക്ടർ. വൈഭവ് സക്സേന ഐ പി എസ് ന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക പോലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ ചെയ്തത്. അന്വേഷണ സംഘത്തിൽ കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ , ഡി സി ആർ ബി ഡി വൈ എസ്പിയു പ്രേമൻ. മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, മഞ്ചേശ്വരം എസ് ഐ അൻസാർ, സുരേന്ദ്ര നായക്, കുമ്പള എസ് ഐ അനീഷ്, രാമകൃഷ്ണൻ വനിതാ എസ് ഐ അജിത, സീനിയർ സിവിൽ പോലീസ് ഓഫിസർ ചന്ദ്രശേഖരൻ, ശിവകുമാർ പോലീസുകാരായ ഗോകുല. സുഭാഷ്, രതീഷ്, രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി,ഷജീഷ് ശ്രീരാജ്, എ എസ് ഐ സഞ്ജീവൻ ട്രാഫിക് യൂണിറ്റ് എന്നിവർ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!