KSDLIVENEWS

Real news for everyone

രാജ്യത്ത് അൺലോക്ക് 3.0 ഇന്ന് മുതൽ‌.
വിദ്യാലയങ്ങൾ തുറക്കില്ല. മെട്രോ ട്രൈൻ സർവീസും ഉണ്ടാകില്ല.

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് 3 ഇന്ന് മുതല്‍ നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരും.മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും.

ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.

സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന്‌ മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം. സാമൂഹ്യ അകലം പാലിച്ച്‌ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം. മാസ്കുകള്‍ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കേന്ദ്രം നിര്‍ദേശിച്ച കാര്യങ്ങള്‍ അതേപോലെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!