KSDLIVENEWS

Real news for everyone

കാലവർഷം കനക്കാൻ സാധ്യത; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമോ അതിശക്തമോ ആയി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 7 മുതൽ 13 വരെ വടക്കൻ-മധ്യ കേരളത്തിൽ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാകും

ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഓഗസ്റ്റ് 4ാം തീയതി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇതിന്റെ പ്രതിഫലമായി ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!