വെഞ്ഞാറമൂട് ഇരട്ടക്കൊല ;
ഒമ്പത് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍. മുഖ്യപ്രതി സജീവന്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ ഇതിനകം കസ്റ്റഡിയിലായി. ഇവരില്‍ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സജിത്. നജീബ്, അജിത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അവശേഷിക്കുന്നവരുടെ അറസ്റ്റ് ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തും. മൂന്നു പേര്‍ കൂടി ഒളിവിലാണെന്നും പോലീസ് പറയുന്നു.
അതേസമയം, വെമ്ബായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെയുണ്ടായ വ്യാപകമായ അക്രമത്തില്‍ യു.ഡി.എഫ് പഞ്ചായത്തില്‍ ഇന്ന് പകല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന സി.പി.എം ആരോപിക്കുമ്ബോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.