ഓട്ടോ റിക്ഷ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരണപ്പെട്ടു,
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിൽ
ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. പുല്ലൂർ എടമുണ്ടയിലെ അനൂപ് (28) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൊള്ളക്കട അങ്കൺവാടിക്ക് സമീപത്ത് വെച്ചാണ് അപകടം .ഉടനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ട് പോയയെങ്കിലും നില ഗുരുതരമായത്തിനാൽ കണ്ണുരിലെ ആശുപത്രിയിലേക്ക് മാറ്റി.ഒമ്പത് മണിയോടെ മരണപ്പെടുകയായിരുന്നു.
എടമുണ്ടയിലെ പരേതനായ അശോകന്റെയും, ഇന്ദിരയുടെ മകനാണ് .സഹോദരങ്ങൾ :അനീഷ് (ചുമട്ട് തൊഴിലാളി പെരിയ), അനിത .