വിദ്യാഭ്യാസ മേഖലയിൽ റീഡ് നൽകിയ സംഭാവനകൾ മഹത്തരം : അഷറഫ് കർള
കാസറകോഡ് : ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളിലൂടെ മികച്ച സംഭവനയാൺ , റീഡ് എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതെന്ന് ദുബൈ മലബാർ കലാസാംസ്കാരിക വേദി ജന: കൺവീനർ അഷ്റഫ് കർള അഭിപ്രായപ്പെട്ടു. ട്രസ്റ്റിന്റെ നവീകരിച്ച ഓഫീസ് ചൗക്കി – ആസാദ് നഗറിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ജില്ലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യസ ഉന്നമനത്തിന് വേണ്ടി 2010-ൽ സ്ഥാപിതമായതാൺ റീഡ് ട്രസ്റ്റ് , 10 വർഷത്തിനടയിൽ നിരവധി സ്കോളർഷിപ്പുകൾ അടക്കം, ഒരു പിടി വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു . മെഹ്മൂദ്കളങ്കര , അഷ്റഫ് ഹാജി, എ.പി.ഷംസുദ്ദീൻ , പിഎം കബീർ, സലീം അക്കര, ഖാലിദ് ആസാദ്, ഹനീഫ് ആസാദ് , റിയാ മുൾതാൻ , അൽത്തു ആസാദ്, ജാഫർ ജാസ്സ് , സിറാജ് ആസാദ്, ഇല്യാസ് ആസാദ്, ഇല്ല്യാസ് തങ്ങൾ, എംഎ. ജാഫർ, സംബന്ധിച്ചു.