ജില്ലയിൽ വീണ്ടും കോവിഡ് മരണം
പരിയാരത്ത് കോവിഡ് ചികിത്സയിലായിരുന്ന മേൽപറമ്പ് നടക്കാൽ കുമാരൻ (65) ആണ് മരണപ്പെട്ടത്.
കാസർകോട് :കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മരണം;
വൈകുന്നേരം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് മേൽപറമ്പ് നടക്കാൽ കുമാരൻ (65)ആണ് മരണപ്പെട്ടത് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് കീഴൂർ നാലപ്പാട് ആസ്പുത്രിയിൽ വാച്ച്മാൻ ആയി ജോലി ചെയ്തിരുന്നു.
ഭാര്യ:താര
മക്കൾ: വൈഷ്ണവി, നിമ്മി
ഇന്ന് രാവിലെ മഞ്ചേശ്വരം ഹൊസങ്കടി സ്വദേശി അബ്ദുറഹ്മാാൻ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിയില്‍ വെച്ച് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇന്നു മാത്രം കാസർഗോഡ് ജില്ലയിൽ കോവിഡ് മൂലം മരണപ്പെട്ടത് രണ്ടുപേരാണ്