ഒമാനിൽ സർക്കാർ ആശുപത്രികളിൽ സ്വദേശി വൽകരണം
ഒമാനിലെ വിവിധ ആശുപത്രികളില്‍ വിദേശി നഴ്‌സുമാര്‍ക്കു പകരം സ്വദേശികളെ നിയമിച്ച് ആരോഗ്യ മന്ത്രാലയം. സെപ്തംബര്‍ ഒന്നു മുതല്‍ സ്വദേശി നഴ്‌സുമാര്‍ സേവനം ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എട്ടു സര്‍ക്കാര്‍ ആശുപത്രികളിലാണ് സ്വദേശിവത്കരണം നടത്തിയത്.
സുഹാര്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വിദേശ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടമായത്. 62 സ്വദേശി നഴ്‌സുമാരെയാണ് ഇവിടെ പുതുതായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.