അണങ്കുരിൽ പോലീസ്കാരുടെ മർദനമേറ്റ് യുവാവിന് ഗുരുതര പരിക്ക്

കാസര്‍കോട്:”പൊലീസുകാരുടെ മര്‍ദ്ദനമേറ്റതാണെന്ന് പറയുന്നു, യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാന്യയില്‍ ചകിരി ഫാക്ടറി പാര്‍ട്ണര്‍ ആയ തളങ്കര തൊട്ടിയിലെ മുഹമ്മദ് അസ്‌ല(30)മിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെ 8.30 ഓടെ ചകിരി ഫാക്ടറിയിലേക്ക് പോകുന്നതിനിടെ അണങ്കൂരില്‍ വെച്ചാണ് മര്‍ദ്ദിച്ചതെന്ന് അസ്‌ലം പരാതിപ്പെട്ടു.
തെറി പറഞ്ഞതിനെ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ പുറത്തിറങ്ങി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ കിട്ടണമെങ്കില്‍ വിദ്യാനഗര്‍ സ്റ്റേഷനില്‍ എത്തണമെന്നും പറയുകയായിരുന്നു

