KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് മുക്തർ 75 ലക്ഷത്തിലേക്ക് ; കോവിഡ് ബാധിതരുടെ എണ്ണം 81,84,083 ആയി ;
24 മണിക്കൂറിനിടെ 46,964 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 470 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 46,964 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 81,84,083 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 470 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,22,111 ആയി ഉയര്‍ന്നു. നിലവില്‍ 5,70,458 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74,91,513 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!