ജില്ലാ ബി-ഡിവിഷൻ ക്രിക്കറ്റ് ഇഖ്വാൻസ് അടുക്കത്ത്ബയല്‍ തുടർച്ചയായി നാലാം ജയത്തോടെ സെമിഫൈനലിൽ

മാന്യ: മാന്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന് വരുന്ന ജില്ലാ ലീഗ് ബി-ഡിവിഷൻ ക്രിക്കറ്റ് മത്സരത്തിൽ ഇഖ്വാൻസ് അടുക്കത്ത്ബയല്‍ അധാമെൻസ് സന്തോഷ്നഗറിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ തുടർച്ചയായി 4 ജയവുമായി ഇഖ്വാൻസ് അടുക്കത്ത്ബയൽ സെമി ഫൈനലിൽ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത അധാമെൻസ് സന്തോഷ്നഗര്‍ 19.4 ഓവറില്‍ 137 റൺസിന് എല്ലാവരും പുറത്തായപ്പോൾ മറുപടിയായി ബാറ്റിങിന് ഇറങ്ങിയ ഇഖ്വാൻസ് 19.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു…
ഇഖ്വാൻസിന് വേണ്ടി ഷമീം കുന്നിൽ 60 പന്തിൽ 60 റൺസും, അബ്ദുല്ല സി.എച് 44 പന്തിൽ 47 റൺസും നേടി മികച്ച പ്രകടനം നടത്തി, തമീം കുന്നിൽ 16 റൺസ് നേടി.,
ഇഖ്വാൻസിന്റെ ഷമീം കുന്നിലിനെ കുന്നിൽനെ മാൻ ഓഫ് ദി മാചായി തെരഞ്ഞടുത്തു.
ഇഖ്വാൻസിന്റെ അടുത്ത മത്സരം ഫ്രണ്ട്സ് അടുക്കത്ത്ബയലുമായി ഞാറായ്ച്ച നടക്കും.

