KSDLIVENEWS

Real news for everyone

യുവാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന യുവതിയെ കാസർഗോഡ് നിന്ന് തട്ടിക്കൊണ്ടുപോയി

SHARE THIS ON

കാസർകോട് : യുവാക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി . സംഭവത്തിൽ പൊലീസ് ഏഴുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കാഞ്ഞങ്ങാട് , മാണിക്കോത്തെ അബ്ദുൽ ലത്തീഫി ( 34 ) ന്റെ പരാതിപ്രകാരമാണ് കേസ് ഇന്നു രാവിലെ കാസർകോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്താണ് ംഭവം . പരാതിക്കാരനും സുഹൃത്തായ ഷൗക്കത്തലിയും ഇന്നു രാവിലെ കാറിൽ മംഗളൂരുവിൽ എത്തിയാണ് തമിഴ്നാട് സ്വദേശിനിയായ യുവതിയെ കാസർകോട്ടേക്ക് കൂട്ടിക്കൊണ്ടുവന്നത് . കാർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയപ്പോൾ മറ്റൊരു കാറിലെത്തിയ ഏഴംഗസംഘം കാർ തടഞ്ഞുനിർത്തുകയും യുവതിയെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു . പൊലീസ് അന്വേഷണം ആരംഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!