MPL സീസൺ 4 ഉം കുടുംബ സംഗമവും മാർച്ച് നാലിന് ദുബായിൽ

ദുബായ് ; UAE KMCC പള്ളിക്കര മഠത്തിൽ കമ്മിറ്റി സംഘടിപ്പിക്കുന്ന MPL സീസൺ 4ഉം കുടുംബ സംഗമവും മാർച്ച് 4 ന് Future Cell സ്പോൺസർ ചെയ്യുന്ന ദുബായ് അൽ ഖിസൈസിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷന് പിറകു വശത്തുള്ള കോർണർ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പരിപാടിയിൽ 6 ഓളം ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ടൂർണമെന്റും കുടുംബ സംഗമവും നടക്കും . uae യിലെ പള്ളിക്കര മഠത്തിൽ നിവാസികൾക്ക് ഒത്തുകൂടുന്ന ഈ രാവിലേക്ക് മുഴുവൻ ആളുകളെയും സംഘാടക സമിത്തി സ്വാഗതം ചെയ്തു . MPL ചെയർമാൻ ഹസീബ് ഖാൻ പള്ളിക്കര , കൺവീനർ ആഷിക് റഹ്‌മാൻ , ട്രെഷറർ സൂപ്പി സാദിഖ് , ബഷീർ (സിഎ സീൽസ് വേൾഡ് ), മനാഫ് ഖാൻ (future Cell),ബഷീർ (മെട്രോ കാർഗോ ) ശരീഫ് , സിയാദ് , ഇല്യാസ് , റാഷിദ് , ഇബ്രാഹിം , സമീർ , സകീർ , ഹാരിസ് , ഷെഹ്‌സാദ് തുടങ്ങിയവർ സംബന്ധിച്ചു .

