മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍; ഉദുമയിൽ എൽഡിഎഫ്, നേമത്ത് ബിജെപിയും

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തപാല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് ആണ് ലീഡ് ചെയ്യുന്നത്. അതേസമയം ഉദുമ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു ആണ് തപാല്‍ വോട്ടില്‍ മുന്നേറുന്നത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ 32 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫ് 20 മണ്ഡലങ്ങളിലും ബിജെപി രണ്ട് മണ്ഡലത്തിലും ലീഡ് ചെയ്യുന്നു

