വിജയിച്ചത് 11 വനിതകള്‍, 10 പേരും ഇടതുപക്ഷത്തുനിന്ന്

പതിവുപോലെ ഇത്തവണത്തെ നിയസമഭാ തെരഞ്ഞെടുപ്പും പുരുഷാധിപത്യപരമായിരുന്നു. സീറ്റ് ലഭിക്കുന്നതില്‍ മുതല്‍ വിജയത്തിനുവരെ നിരന്തരം പോരാടുന്ന വനിതകളെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യം മുതല്‍ കാണാനായത്ത്. സീറ്റ് ലഭിക്കാത്തിനെ തുടര്‍ന്ന് തലമുണ്ഡനംചെയ്ത ഹതഭാഗ്യയും അവരുടെ കൂട്ടത്തിലുണ്ട്. വിജയികളുടെ പട്ടിക പരിശോധിച്ചാലും ആണ്‍ പ്രതിനിധികള്‍ക്ക് മൃഗീയഭൂരിപക്ഷമാണുള്ളത്.
പുതിയ നിയമസഭയിലേക്ക് ജയിച്ചുകയറിയത് 11 വനിതകള്‍ മാത്രമാണ്. ഇതില്‍ 10 പേരും ഇടതുപക്ഷത്തുനിന്നുള്ളവര്‍. ആകെ വിജയിച്ചവരില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്. യു.ഡി.എഫിനുവേണ്ടി വടകരയില്‍ നിന്ന് ജയിച്ച കെ.കെ.രമ മാത്രമാണ് പ്രതിപക്ഷ പ്രതിനിധി. കെ.കെ ശൈലജ-മട്ടന്നൂര്‍, കാനത്തില്‍ ജമീല-കൊയിലാണ്ടി, കെ ശാന്തകുമാരി- കോങ്ങാട്, ആര്‍ ബിന്ദു-ഇരിങ്ങാലക്കുട, വി കെ ആശ-വൈക്കം, ദലീമ-അരൂര്‍, യു. പ്രതിഭ-കായംകുളം, വീണ ജോര്‍ജ്-ആറന്മുള, കെ ചിഞ്ചുറാണി- ചടയമംഗലം, ഒ.എസ് അംബിക- ആറ്റിങ്ങല്‍ എന്നിവരാണ്

