തലപ്പാവിന്റെ നിറത്തിന് അനുസരിച്ച് ഓരോ റോള്‍സ് റോയ്‌സ് സ്വന്തമാക്കി; ഗരാജില്‍ ഉള്ളത് 20 വണ്ടികള്‍; ബ്രിടീഷുകാരനോട് വ്യത്യസ്തമായൊരു പ്രതികാരവുമായി സര്‍ദാര്‍ജി

ലന്‍ഡന്‍: തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്നു വിളിച്ച് കളിയാക്കിയതിന് വ്യത്യസ്തമായൊരു പ്രതികാരവുമായി സര്‍ദാര്‍ജി. ബ്രിടീഷ് സിഖ് വ്യവസായിയായ റൂബന്‍ സിങാണ് ബ്രിടീഷുകാരനോടുള്ള പ്രതികാരത്തിനായി തലപ്പാവിന്റെ നിറത്തിന് അനുസരിച്ച് ബ്രിടീഷുകാരുടെ അഭിമാന ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് വാങ്ങിക്കൂട്ടിയത്. ബ്രിടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരില്‍ ഒരാളായ റൂബന്‍, ഓള്‍ഡേ പിഎ, ഇഷര്‍ കാപിറ്റല്‍ തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ മേധാവി കൂടിയാണ്. തന്റെ പാരമ്ബര്യത്തിന്റെയും പൈതൃകത്തിന്റയും വിശ്വാസത്തിന്റെയും വര്‍ണമാണ് കാറിനെന്നാണ് ചിത്രം പങ്കുവച്ച് സര്‍ദാര്‍ജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ആഴ്ചയില്‍ ഏഴ് ദിവസവും തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയ്സ് കാറുകളിലാണ് റൂബന്റെ സഞ്ചാരം. ഇപ്പോള്‍ റൂബന്റെ ഗരാജില്‍ 20 റോള്‍സ് റോയ്‌സുകളാണുള്ളത്. സിഖ് വിശ്വാസത്തെ മുറുകെപ്പിടിക്കുന്ന സര്‍ദാര്‍ജി മതവിശ്വാസത്തിന്റെ ഭാഗമായി ടര്‍ബന്‍ ധരിക്കുന്നയാളാണ്. റോള്‍സിന്റെ എല്ലാത്തരം വാഹനങ്ങളും റൂബന്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് റോള്‍സ് റോയ്‌സ് കളിനാനും മൂന്ന് ഫാന്റവും റൂബന്റെ വാഹന ശേഖരത്തിലുണ്ട്. റൂബി, എമറാള്‍ഡ്, സാഫ്രോണ്‍ തുടങ്ങിയ നിറങ്ങളിലാണ് റോള്‍സുകള്‍ വാങ്ങിയിരിക്കുന്നത്. റോള്‍സ് കൂടാതെ പോര്‍ഷെ 918 സ്‌പൈഡര്‍, ബുഗാടി വെയ്‌റോണ്‍, പഗാനി, ലംബോര്‍ഗിനി ഹുറാകാന്‍, ഫെരാരി എഫ് 12 തുടങ്ങി ആഡംബര, സൂപര്‍കാറുകളുടെ വലിയൊരു ശേഖരവും റൂബന്റെ പക്കലുണ്ട്. തന്നെയുണ്ട്. റോള്‍സ് റോയ്‌സ് കേസരി എന്നു റൂബന്‍ സിങ് വിളിക്കുന്ന, കുങ്കുമ നിറത്തിലുള്ള കളിനന്‍ ലോകത്തില്‍ ഒരെണ്ണം മാത്രമേയുള്ളുവെന്നും സര്‍ദാര്‍ജി പറയുന്നു.