സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് അഞ്ചാം വാര്‍ഡ് സ്വദേശി ചക്കാല പറമ്ബില്‍ ഗോപി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സമ്ബര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച ഗോപി രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഗോപി. ലോട്ടറി വില്‍പ്പനക്കാരന്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.