ചെമനാട് ദേളി റൂട്ടിൽ ആംബുലൻസും ടെമ്പോയും കൂട്ടിയിടിച്ച് കോവിഡ് രോഗിക്ക് പരിക്ക്
കാസർകോട്: ചെമനാട് ദേളി റൂട്ടിൽ ആംബുലൻസും ടെമ്പോയും കൂട്ടിയിടിച്ച് കോവിഡ് രോഗിക്ക് പരിക്ക്. ഞായറാഴ്ച്ച വൈകുന്നേരം 6 : 30 മണിക്ക് ചെമനാട് പരവനടുക്കം കല്ലുവളപ്പ് വളവിൽ വെച്ചയിരുന്നു അപകടം നടന്നത്. പരവനടുക്കം ലൈഫ് ലൈൻ സെന്ററിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും കെ എൽ 14 വൈ 6520 ടെമ്പോയും അപകടത്തിൽപെട്ടത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക് പരിക്കേറ്റു. മറ്റൊരു ആംബുലൻസിൽ രോഗിയെ മാറ്റി.