വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് അടൂര്‍പ്രകാശ് എംപി
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി അടൂര്‍ പ്രകാശ് എംപി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്ന് അടൂര്‍ പ്രകാശ് എംപി അഭിപ്രായപ്പെട്ടു. കൊലപാതകം നടന്നതിനെ കുറിച്ച് അറിഞ്ഞത് അടുത്ത ദിവസം രാവിലെയാണെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു സമൂഹത്തിന് മുന്നില്‍ കൊലപാതകത്തിന്റെ സത്യം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂട് കൊലപാതകത്തെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം ശക്തമാകുകയാണ്. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇപി ജയരാജന്‍ സ്ഥലം എംപിക്കതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയും അടൂര്‍ പ്രകാശ് എംപിക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു.