KSDLIVENEWS

Real news for everyone

തൊഴിൽ ആവശ്യങ്ങൾക്ക് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന കാസർകോട് ജില്ലക്കാർക്ക് പ്രത്യേക രജിസ്ടേഷൻ, പാസ് എന്നിവ ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ;
21 ദിവസത്തില്‍ ഒരു തവണ ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം

SHARE THIS ON

കാസർകോട് :തൊഴിൽ ആവശ്യങ്ങൾക്ക് കർണാടകയിലേക്ക് ദിവസേന പോയി വരുന്ന കാസർകോട് ജില്ലക്കാർക്ക് പ്രത്യേക രജിസ്ടേഷൻ, പാസ് എന്നിവ ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. കൊറോണ കോർ കമ്മിറ്റി ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ. കർണാടകയിൽ സ്ഥിരമായി താമസിക്കുകയും കാസർകോട് ജില്ലയിൽ ദിവസവും വന്നു പോവുകയും ചെയ്യുന്നവർ 21 ദിവസത്തിൽ ഒരു തവണ വീതം കോവി ഡ് 19 ജാഗ്രത വെബ് പോർട്ടലിൽ ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇവർക്ക് ജൽസൂർ, പെർള , പാണത്തൂർ, മാണിമൂല – ബന്തടുക്ക എന്നീ റോഡുകൾ വഴിയും കർണാടകയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ചരക്കു വാഹനങ്ങൾക്ക് അടക്കം ഈ റോഡുകളിൽ ഗതാഗതത്തിന് നിയന്ത്രണമില്ല.
ഇതര സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കുന്നവർക്ക് കാസർകോട് ജില്ലയിൽ താമസത്തിനായി വരുമ്പോൾ പാസ് ആവശ്യമില്ലെന്നും കോവിഡ് 19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ആന്റിജൻ പരിശോധന റിപ്പോർട്ട് അപ്ലോഡ് ചെയ്യുകയും ചെയ്താൽ മതിയാകു മെന്നും ജില്ലാ കലക്ടർ ഡോ ഡി സജിത് ബാബു പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസി എം ആറിന്റേയും മാർഗനിർദ്ദേശപ്രകാരമുള്ള 14 ദിവസം ക്വാറന്റീൻ അനിവാര്യമാണ്. കോവിഡ് 19 ജാഗ്രത വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ദേശീയപാത 66 കൂടാതെ ജില്ലയിൽ തുറന്ന നാല്റോഡുകൾ വഴിയും പോയി വരാമെന്നും ജില്ലാ കലക്ടർ അറിയിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അൺലോക് നാല് സംബന്ധിച്ച് സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങൾ കൂടി ലഭ്യമായ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ല്ല. അടിയന്തര സാഹചര്യത്തിൽ കർണാടകയിലേക്ക് യാത്ര ചെയ്ത് 24 മണിക്കൂറിനകം മടങ്ങി വരുന്നവർക്കും ക്വാറന്റീൻ ആവശ്യമില്ല. അതിർത്തി പഞ്ചായത്തുകളിലുള്ളവർക്ക് തൊട്ടടുത്ത പഞ്ചായത്തിലേക്ക് യാത്ര ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കേരളത്തിലേയും കർണാടകത്തിലേയും അതിർത്തി പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ , എ ഡി എം എൻ ദേവീദാസ് ഡി എം ഒ ഡോ.എ.വി. രാംദാസ് ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ കോർകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!