അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പടുപ്പ്: അഞ്ചാംതരം വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കരിവേടകം ചുഴുപ്പിലെ അനിലിന്റെയും സുധാകുമാരിയുടെയും മകന്‍ അനീഷ് (10) ആണ് മരിച്ചത്. മാനടുക്ക ഗവ. യു.പി സ്‌ക്കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ പൂടുംങ്കല്ല് താലൂക്ക് ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. സഹോദരങ്ങള്‍ അര്‍ജുന്‍ (മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥി), അരുണ്‍ (എല്‍.കെ.ജി വിദ്യാര്‍ത്ഥി).