ചൈനീസ് അല്ലാത്ത ചൈനക്കാരനായ പബ്ജി കഴിഞ്ഞ മാസം മാത്രം നേടിയത് 1700 കോടിയോളം രൂപ
ന്യൂഡല്‍ഹി | ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ പബ്ജി യഥാര്‍ത്ഥത്തില്‍ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്ബനിയാണ് പബ്ജി കോര്‍പ്പറേഷന്‍. സോളാണ് കമ്ബനിയുടെ ആസ്ഥാനം.
ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടിയില്‍പരം രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്‌ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത് മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈല്‍.3.3 കോടിയോളം ഉപയോക്താക്കളാണ് ഇന്ത്യയില്‍ മാത്രം പബ്ജിക്കുള്ളത്.