കാഞ്ഞങ്ങാടിലെ രാഷ്ട്രീയ സംഘർഷമുണ്ടാകുന്ന ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടി തോരണങ്ങൾക്ക് നിരോധനം

കാഞ്ഞങ്ങാട്: രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിയും കൊടിമരങ്ങളെയും ചൊല്ലിയുള്ള തര്‍ക്കങ്ങളും സംഘര്‍ഷവും പതിവായ സാഹചര്യത്തില്‍ ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയിലെ സംഘര്‍ഷ മേഖലയില്‍പ്പെട്ട സ്ഥലങ്ങളിലെ കൊടികള്‍ ഹോസ്ദുര്‍ഗ് എസ് ഐ കെ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കാഞ്ഞങ്ങാട് സൗത്ത്, മുത്തപ്പനാര്‍കാവ്, ആലാമിപ്പള്ളി ,ഒഴിഞ്ഞവളപ്പ്, പടന്നക്കാട്, കല്ലൂരാവി , പുതിയകോട്ട, കാഞ്ഞങ്ങാട് ടൗണ്‍ , കിഴക്കുംകര, മാവുങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കൊടികളാണ് പോലീസ് എടുത്തുമാറ്റിയത്.