KSDLIVENEWS

Real news for everyone

രാം കുമാറിനെതിരെ നടപടിയില്ല; കര്‍ഷക പ്രക്ഷോഭത്തെ അധിക്ഷേപിച്ചെന്ന പരാതി തള്ളി

SHARE THIS ON

കര്‍ഷക സമരത്തെ തള്ളിപ്പറഞ്ഞെന്ന പരാതിയില്‍ ഡോ. രാംകുമാറിനെതിരെ നടപടി എടുക്കില്ലെന്നു കിസാന്‍ സഭ. കിസാന്‍ സഭ ദേശീയ എക്സിക്യൂട്ടീവ് അംഗമായ രാംകുമാര്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു. കര്‍ഷക സമരത്തില്‍ ധനികരായ കര്‍ഷകരും കലാപത്തില്‍ ഉള്‍പ്പെട്ടവരുമെല്ലാം പങ്കെടുക്കുന്നുണ്ട് എന്ന് ആസൂത്രണ ബോര്‍ഡ് അംഗം കൂടിയായ ഡോ.രാം കുമാര്‍ പറഞ്ഞെന്നു സൂചിപ്പിച്ചാണ് കിസാന്‍ മോര്‍ച്ചയിലെ സംഘടനകള്‍ കിസാന്‍ സഭയ്ക്ക് പരാതി നല്‍കിയത്. സുര്‍ജിത് അനുസ്മരണത്തിന്‍റെ ഭാഗമായി വയനാട് ടി.എസ് പഠന കേന്ദ്രത്തിന്‍റെ വെബ്ബിനാറില്‍ പങ്കെടുത്ത് രാം കുമാര്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. കര്‍ഷക പ്രക്ഷോഭം നയിക്കുന്നത് ധനിക കര്‍ഷകരാണെന്നു രാം കുമാര്‍ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുസാഫിര്‍ കലാപത്തില്‍ പങ്കുള്ളവര്‍ സമരത്തില്‍ പങ്കെടുന്നു എന്നും അദ്ദേഹം പ്രസംഗിച്ചു.

കര്‍ഷക പ്രക്ഷോഭത്തെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ചില നേതാക്കളാണ് കിസാന്‍ സഭയ്ക്ക് പരാതി നല്‍കിയത്. കര്‍ഷക തൊഴിലാളികളും ഭൂവുടമകളും മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ രണ്ട് തട്ടിലാണെങ്കിലും കുത്തകകള്‍ കാര്‍ഷിക രംഗം പിടിച്ചടക്കാതിരിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന കാഴ്ചപ്പാടാണ് കിസാന്‍ സഭയ്ക്കുള്ളത്. കര്‍ഷക പ്രക്ഷോഭം ഇത്തരത്തില്‍ രൂപരേഖ തയാറാക്കിയത്‌ രാം കുമാര്‍ കൂടി പങ്കെടുത്ത കമ്മിറ്റിയാന്നെന്നു കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി കൃഷ്ണപ്രസാദ്‌ പറഞ്ഞു. രാം കുമാര്‍ നടത്തിയ പ്രസംഗം വിവാദമായതോടെ പൊതുജനങ്ങളില്‍ നിന്ന് മറച്ചു യൂ ട്യൂബില്‍ സ്വകാര്യമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!