സിൽവർലൈൻ: വേണ്ടത് ഒൻപത് ജില്ലകളിലായി 108 ഹെക്ടര്‍ റെയില്‍വേ ഭൂമി

തിരുവനന്തപുരം; കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ–റെയില്‍ കോര്പറേഷന് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. സില്‍വര്‍ അലൈന്മെന്റില് വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു സാമൂഹികാഘാത പഠനം തുടരാമെന്ന് എജിയുടെ നിയമോപദേശം 2020 സെപ്റ്റംബര്‍ ഒൻപതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റു സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തേ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടര്‍ന്നാണ് ഇപ്പോള്‍ സില്‍വര്‍ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിനു സമര്‍പ്പിച്ചത്. പദ്ധതി കടന്നു പോകുന്ന ഒൻപത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്. തിരുവനന്തപുരം, കോല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെയില്‍വേ ഭൂമി ആവശ്യമായിട്ടുള്ളത്. മൊത്തം 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 3.6 ഹെക്ടര്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ നില്ക്കുന്ന സ്ഥലവും സില്‍വര്‍ലൈന്‍ ആവശ്യമയി വരും. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കുടുതല്‍ റെയില്‍വേ ഭൂമി ആവശ്യമുള്ളത് -40.35 ഹെക്ടര്‍. മലപ്പുറം ജില്ലയില്‍ 26.30 ഹെക്ടറും കണ്ണൂരില്‍ 20.65 ഹെക്ടറും ഭൂമി വേണ്ടിവരും. നിലവിലുള്ള ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളോട് ചേര്‍ന്നു കടന്നു പോകുന്ന സില്‍വര്‍ലൈനിന്റെ രൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി ഏതാനും റെയില്‍വേ മേല്‍പ്പാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ വസ്തുവിന്റെ പട്ടികയില്‍ വരും.”

