KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല ; കർശന നിയന്ത്രണം നാളെമുതൽ : ഡിജിപി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് നാളെ മുതല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലയെന്നും ഡിജിപി മാധ്യമങ്ങളോട് വ്യകത്മാക്കി.

തലസ്ഥാന നഗരത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. അതിനെ തൂടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ച്‌ വരി നില്‍ക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളില്‍ സാമൂഹിക അകലം പാലിച്ച്‌ അഞ്ച് പേര്‍ക്ക് പോവാം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!