KSDLIVENEWS

Real news for everyone

ദുര്‍ഗാദേവീവിഗ്രഹങ്ങള്‍ നിമജ്ജനംചെയ്യാന്‍ പോയവരുടെ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞു: പത്തുപേര്‍ക്ക് ദാരുണാന്ത്യം

SHARE THIS ON

ഭോപ്പാല്‍: ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ പുറപ്പെട്ടവരുടെ സംഘം സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ പന്ഥാനയിലാണ് സംഭവം.

വിവിധ ഗ്രാമങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുര്‍ഗാദേവിയുടെ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ ട്രാക്ടറില്‍ പുറപ്പെട്ടതായിരുന്നു സംഘം. സംസ്ഥാന ദുരന്ത പ്രതികരണസേനയുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പത്തുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്.

ആറുപേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്തേക്ക് സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ മറ്റൊരു സംഘത്തെ കൂടി അയച്ചിട്ടുണ്ടെന്ന് ഇന്ദോര്‍ റൂറല്‍ റേഞ്ച് ഐജി അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!