ജില്ലയിലെ പത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും – മന്ത്രി കെ കെ ശൈലജ

വെള്ളരിക്കുണ്ട്: ജില്ലയിൽ പത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾകൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് രണ്ടുകോടി മുടക്കിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊന്നക്കാട്, ബന്തടുക്ക, കളനാട്, അങ്കടിമൊഗർ, മധൂർ, വാണിനഗർ, മീഞ്ച, ചെങ്കള, ആരിക്കാടി, കരിച്ചേരി എന്നിവയാണ് ഉടൻ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നവ. മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജൻ, പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, ഡോ. രാധാകൃഷ്ണ നെല്ലൂരായ, രാജു കട്ടക്കയം, പി.ജി.ദേവ്, ടോമി വട്ടക്കാട്ട്, എം.പി.ജോസഫ്, സി.ദാമോദരൻ, വി.കെ.ചന്ദ്രൻ, ഡോ. എസ്.എസ്.രാജശ്രീ എന്നിവർ സംസാരിച്ചു.

