KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 56 പേർക്കും. 143 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
വാര്‍ത്താക്കുറിപ്പ് 02.11.2020

കാസര്‍കോട് ജില്ലയില്‍ 58 പേര്‍ക്ക് കോവിഡ്, 143 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 56 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 143 പേര്‍ക്ക് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4538 പേര്‍

വീടുകളില്‍ 3915 പേരും സ്ഥാപനങ്ങളില്‍ 623 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4538 പേരാണ്. പുതിയതായി 295 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 130 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 130766 ആയി. 68 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 436 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 143 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 39 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

18841 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 970 പേര്‍ വിദേശത്ത് നിന്നെത്തിയവരും 741 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 17051 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1597 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. പുതിയതായി ഒരാളുടെ മരണം കൂടി കോവിഡ് മരണമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 193 ആയി.

തിങ്കളാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍- 9
ബദിയഡുക്ക- 8
ബളാല്‍-7
ബേഡഡുക്ക- 5
ചെമ്മനാട്- 11
ചെങ്കള-16
ദേലംപാടി-5
ഈസ്റ്റ് എളേരി-2
കാഞ്ഞങ്ങാട്- 3
കാറഡുക്ക- 4
കാസര്‍കോട്- 9
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം- 4
കോടോംബേളൂര്‍- 5
കുംബഡാജെ- 2
കുമ്പള- 1
കുറ്റിക്കോല്‍-4
മധൂര്‍-6
മംഗല്‍പാടി- 7
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-8
പടന്ന-3
പള്ളിക്കര-7
പുല്ലൂര്‍പെരിയ-6
പുത്തിഗെ-1
തൃക്കരിപ്പൂര്‍- 2
വലിയപറമ്പ-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!