ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

ബെംഗളൂരു | മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി കോടതി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അഞ്ച് ദിവസത്തേക്ക് അനുവദിക്കുകയായരുന്നു. ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും അദ്ദേഹത്തെ വിശദമായി ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ ഡി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക ഇ ഡി കസ്റ്റഡിയില്‍ മര്‍ദനമേറ്റതായും ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് ശേഷമാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ട് ഉത്തരവായത്.

