KSDLIVENEWS

Real news for everyone

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ
ബേക്കൂര്‍ കുബനൂരില്‍ വെച്ച് വാട്ടര്‍ അതോറിറ്റി ജീവനക്കാരെ അക്രമിച്ചു കാര്‍ തകര്‍ത്ത കേസിലും, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയായ കളായി ബായിക്കട്ട കോളചേപ്പ ഹൗസിലെ ഹുസൈൻ (26) ആണ് അറസ്റ്റിലായത്

SHARE THIS ON

കാസര്‍കോട്: കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരും സംഘവും അറസ്റ്റ് ചെയ്തു. കളായി ബായിക്കട്ട കോളചേപ്പ ഹൗസിലെ ഹുസൈനി (26)നെയാണ് തിങ്കളാഴ്ച്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.

ബേക്കൂര്‍ കുബനൂരില്‍ വെച്ച് വാട്ടര്‍ അതോറിറ്റി ജീവനക്കാരെ അക്രമിച്ചു കാര്‍ തകര്‍ത്ത കേസ്, ബെള്ളൂരില്‍ ഹോട്ടല്‍ ജീവനക്കാരെ അക്രമിച്ച കേസ് എന്നിവ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഹുസൈനെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എസ്.പിക്ക് പുറമെ കുമ്പള സി.ഐ പ്രമോദ്, എസ്.ഐ സന്തോഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!