ശ്രീചിത്രയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഴ്സുമാര്‍ നോട്ടീസ് നല്കി.
കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് പരാതി. ഡ്യൂട്ടിക്കു ശേഷം പിപിഇ കിറ്റ് മാറാനും കുളിക്കാനുമുള്ള സൗകര്യങ്ങളില്ലെന്ന് നഴ്സുമാര്‍ പരാതിപ്പെട്ടു.
നവംബര്‍ 15 മുതല്‍ സമരം നടത്തുമെന്നാണ് നോട്ടീസ്. അടിയന്തര സര്‍വീസുകള്‍ തടസപ്പെടാതെ നഴ്സുമാര്‍ രണ്ട് മണിക്കൂര്‍ സൂചനാ സമരം നടത്തി.

