KSDLIVENEWS

Real news for everyone

ശ്രീറാം വെങ്കിട്ടരാമനെ പിആർഡി ഫാക്ട് ചെക് വിഭാഗത്തിൽ നിന്ന് മാറ്റി

SHARE THIS ON

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ പിആര്‍ഡി ഫാക്‌ട് ചെക് വിഭാഗത്തില്‍ നിന്നും മാറ്റി. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി എസ് ബിജു ഭാസ്‌ക്കറിനെ ഉള്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസിലെ പ്രതിയായ ശ്രീറാമിനെ വാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, കേസിലെ രേഖകള്‍ ശ്രീറാമിന് കൈമാറാന്‍ കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. അടുത്ത മാസം 12ന് കേസ് പരിഗണിക്കും. അന്വേഷണ സംഘം ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളും മറ്റും ആവശ്യപ്പെട്ടാണ് ശ്രീറാം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!