KSDLIVENEWS

Real news for everyone

കൊല്ലത്ത് ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെ പിടിച്ചു, പൊലീസിനെ കുറ്റപ്പെടുത്തുന്ന പ്രവണത അനാവശ്യം: മുഖ്യമന്ത്രി

SHARE THIS ON

കോഴിക്കോട്: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ കുറഞ്ഞ സമയത്തിനുള്ളില്‍ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി.

പ്രതികള്‍ക്ക് പുറത്തേക്ക് രക്ഷപെടാൻ പറ്റാത്ത സാഹചര്യം പൊലീസ് ഒരുക്കിയെന്നും പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് പ്രതികളിലേക്ക് എത്താൻ കാരണമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

“കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക നടപടി സ്വീകരിച്ചു കഴിഞ്ഞു. പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ് പ്രതികളിലേക്ക് എത്താൻ കാരണം. ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് തന്നെ യഥാര്‍ഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ പ്രതികളെ പിടികൂടാൻ സാധിച്ചെന്ന് വരില്ല. കൃത്യമായ തെളിവുകള്‍ ലഭിക്കണം കൊല്ലത്തെ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത് കൃത്യമായ രാഷ്ട്രീയ മുതലെടുപ്പ് എന്ന് തന്നെ വേണം കരുതാൻ.

എകെജി സെന്ററിന് നേരെ ആക്രമണം നടപ്പോള്‍ ആദ്യ ഘട്ടത്തില്‍ പ്രതിയെ ലഭിച്ചില്ല അപ്പോള്‍ പോലീസിനെ വിമര്‍ശിച്ചു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പിടികൂടിയപ്പോള്‍ വിമര്‍ശിച്ചവര്‍ നിശബ്ദരായി. മയക്കുമരുന്ന് ചോക്ലറ്റ് നല്‍കി പ്രതിയെകൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന വിചിത്ര വാദവുമായി ഒരു നേതാവും വന്നു .

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും ആദ്യ ഘട്ടത്തില്‍ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. നരബലി കേസിലും, എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലും പോലീസ് കൃത്യമായി ഇടപെട്ടു. പൊലീസിനെ കുറ്റപ്പെടുത്തുന്ന അനാവശ്യ പ്രവണത കാണുന്നുണ്ട്. അന്വേഷണം പുരോഗമിക്കുമ്ബോള്‍ മുൻ വിധിയോടെയുള്ള കുറ്റപ്പെടുത്തല്‍ ശരിയല്ല. കേരള പൊലീസ് രാജ്യത്ത് തന്നെ മുൻനിരയില്‍ ആണ് നില്‍ക്കുന്നത്.

പ്രതികള്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാൻ പറ്റാത്ത സാഹചര്യം ഒരുക്കിയത് കേരള പോലീസ് ആണ്. ഞാൻ പോലീസിനെ അഭിനന്ദിച്ചു, എന്നാല്‍ മലയാളിയുടെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതായിപ്പോയി എന്റെ പ്രതികരണം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാധ്യമങ്ങളും നല്ല രീതിയില്‍ ഇടപെട്ടു”. മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!