‘ഹീറോകള്‍ ജൊനാഥനും അബിഗേലും, പ്രതികള്‍ പല കുട്ടികളെയും ലക്ഷ്യമിട്ടു’; -ADGP അജിത് കുമാർ
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് പണത്തിന് വേണ്ടിയെന്ന് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു. ‘തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനായ ജൊനാഥനാണ് ഒന്നാമത്തെ ഹീറോ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹീറോ അബിഗേലാണ്. അബിഗേല്‍ പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകള്‍.’ ‘കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവര്‍ഷമായി നടത്തി. കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് ഒരു വര്‍ഷം മുന്നേ തന്നെ നിര്‍മ്മിച്ചിരുന്നു’ -എ.ഡി.ജി.പി. പറഞ്ഞു