രേഖകള്‍ ഇല്ലാത്തതിനാല്‍ ഡെലിവറി ബോയിയെ തടഞ്ഞുവച്ചു; ജോലി തടസപ്പെടുത്തിയെന്ന് പരാതി

“കോട്ടയം∙ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലെന്ന കാരണത്താൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിനെ പൊലീസ് തടഞ്ഞുവച്ച് ജോലി തടസ്സപ്പെടുത്തിയെന്ന് പരാതി. യുവാവിന്‍റെ ഫോൺ വാങ്ങി വച്ച പൊലീസ്, ഭക്ഷണ വിതരണത്തിനായി മറ്റുള്ളവരുടെ സഹായം തേടാനും സമ്മതിച്ചില്ലെന്നാണ് ആരോപണം. സമയത്ത് ഭക്ഷണം എത്തിക്കാൻ കഴിയാത്തതിനാൽ ഉപജീവനമാർഗത്തിന് തടസമുണ്ടായെന്ന് കാണിച്ച് യുവാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. സ്വകാര്യ ഭക്ഷണവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം സ്വദേശി കെ.കെ.ബിജുവാണ് പൊൻകുന്നം പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രാവിലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ കുന്നുംഭാഗം സർക്കാർ സ്കൂളിനു മുൻപിൽ വച്ചാണ് ബിജുവിനെ പൊലീസ് തടഞ്ഞത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് കാലാവധി കഴിച്ചിരുന്നു. ഇക്കാരണം പറഞ്ഞ് ബിജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. താൻ ഭക്ഷണ വിതരണത്തിന് പോവുകയാണെന്നും വിവിധ സ്ഥലങ്ങളിൽ എത്തിക്കാനുള്ള ഭക്ഷണമാണ് വാഹനത്തിനുള്ളിലെന്നും പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. സുഹൃത്തിനെ വിളിച്ചു വരുത്താനോ കടയിൽ തന്നെ ഭക്ഷണം തിരിച്ച് ഏൽപ്പിക്കാനോ പൊലീസ് സമ്മതിച്ചില്ലെന്നും ബിജു പറയുന്നു. എന്നാൽ, വാഹനത്തിനുള്ളിൽ ഭക്ഷണമുണ്ടായിരുന്നതായി അറിയില്ലായിരുന്നു എന്നാണ് പൊൻകുന്നം പൊലീസിന്റെ വിശദീകരണം.” https://www.manoramaonline.com/news/latest-news/2023/02/03/online-food-delivery-boy-detained-by-police-for-lack-of-documents.html#:~:text=%E0%B4%95%E0%B5%87%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82%E2%88%99%20%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A8%20%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%9F%E0%B5%86%20%E0%B4%B0%E0%B5%87%E0%B4%96%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%20%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BD,%E0%B4%AA%E0%B5%8A%E0%B5%BB%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%20%E0%B4%AA%E0%B5%8A%E0%B4%B2%E0%B5%80%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%B5%E0%B4%BF%E0%B4%B6%E0%B4%A6%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82.