KSDLIVENEWS

Real news for everyone

യുവേഫ നേഷന്‍സ് ലീഗ്; സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍

SHARE THIS ON



സെവിയ്യ: യുവേഫ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരേ സ്‌പെയ്‌നിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.


25-ാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റയിലൂടെ മുന്നിലെത്തിയ സ്‌പെയ്‌നിനെതിരേ 82-ാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ട നേടിയ ഗോളിലൂടെ പോര്‍ച്ചുഗല്‍ സമനില പിടിക്കുകയായിരുന്നു.

നേഷന്‍സ് ലീഗിന്റെ മൂന്നാം പതിപ്പാണിത്. ഗ്രൂപ്പ് മത്സരങ്ങള്‍ സെപ്റ്റംബറോടെ അവസാനിക്കും. അടുത്തവര്‍ഷം ജൂണിലാണ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍. ലീഗിന്റെ വിവിധ ഡിവിഷനുകളിലായി 55 ടീമുകളാണ് മത്സരിക്കുന്നത്. എ ഡിവിഷനില്‍ നാലുഗ്രൂപ്പുകളിലായി 16 ടീമുകള്‍ കളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!