KSDLIVENEWS

Real news for everyone

പയ്യന്നൂര്‍ സി.പി.എമ്മിലെ ഫണ്ട് വിവാദം: എം.എല്‍.എ. ടി.ഐ.മധുസൂദനന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് നോട്ടീസ്

SHARE THIS ON

കണ്ണൂര്‍: സി.പി.എം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എം.എല്‍.എ. ടി.ഐ.മധുസൂദനന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.


എം.എല്‍.എ.ക്കുപുറമെ സി.പി.എം. പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറി കെ.പി.മധു, ഏരിയാ കമ്മിറ്റിയംഗം ടി.വിശ്വനാഥന്‍, കെ.കെ.ഗംഗാധരന്‍, ഓഫീസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, എം.എല്‍.എ.യുടെ സെക്രട്ടറി പി.സജേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്. ജൂണ്‍ 12-ന് ചേരുന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടാകും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവര്‍ ജില്ലാകമ്മിറ്റി യോഗത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രാജേഷ്, ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി.േഗാപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണകമ്മിഷന്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അനാസ്ഥയും ക്രമക്കേടും നടന്നതായി പറഞ്ഞിരുന്നു. അതേസമയം വിഷയം ലഘൂകരിക്കാനുള്ള ശ്രമം തുടക്കത്തിലേ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!