KSDLIVENEWS

Real news for everyone

‘കാസര്‍കോട് സീറ്റിനായി 20 ലക്ഷം ചോദിച്ചു’: ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ വഹാബിനെതിരെ കോഴ ആരോപണം

SHARE THIS ON

ഐഎന്‍എല്‍ പ്രവര്‍ത്തക സമിതിയില്‍ സംസ്ഥാന അധ്യക്ഷന്‍ എ പി അബ്ദുല്‍ വഹാബിനെതിരെ കോഴ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റ് നല്‍കാന്‍ 20 ലക്ഷം ചോദിച്ചെന്ന് കാസിം ഇരിക്കൂര്‍ പക്ഷം ആരോപിച്ചു. പ്രവര്‍ത്തക സമിതിയില്‍ വഹാബിനെ അനുകൂലിക്കുന്നവരും അല്ലാത്തവരും തമ്മില്‍ ചേരിതിരിഞ്ഞ് ബഹളമുണ്ടായി. ഇന്നലെ ആയിരുന്നു കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഐഎന്‍എല്ലിന്‍റെ പ്രവര്‍ത്തക സമിതി യോഗം. ഈ യോഗത്തിലാണ് അബ്ദുല്‍ വഹാബിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. 20 ലക്ഷ രൂപ തന്നാല്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റിന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി എന്നായിരുന്നു അബ്ദുല്‍ വഹാബിനെതിരായ ആരോപണം. എം എ ലത്തീഫിന്‍റെ നേതൃത്വത്തില്‍ ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കുകയാണ്. ഇതിനിടെ തന്നെ അബ്ദുല്‍ വഹാബിനെ മാറ്റണമെന്ന ആവശ്യമാണ് കാസിം ഇരിക്കൂര്‍ പക്ഷം ഉന്നയിക്കുന്നത്. ബഹളമുണ്ടായതോടെ യോഗ പൂര്‍ത്തിയാക്കാതെ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!