ശൈഖുനാ കെ.കെ ഉസ്താദിന്റ പണ്ഡിത ദർസിന് നാളെ തുടക്കം

കാസറഗോഡ്: മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യു.എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത ദർസ് നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് ജില്ലാ സുന്നീ സെന്ററിൽ ആരംഭിക്കും.
പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയ്യ സദർ മുദരിസുമായ ശൈഖുനാ കെ.കെ ഹുസൈൻ ബാഖവി വയനാട് ദർസിന് നേതൃത്വം നൽകും. പ്രശസ്ത ശാഫിഈ കർമ്മ ശാസ്ത്ര ഗ്രന്ഥമായ ഫത്ത്ഹുൽ മുഈൻ അടിസ്ഥാനമാക്കി നടക്കുന്ന ക്ലാസിൽ ജില്ലയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം പണ്ഡിതന്മാർ സംബന്ധിക്കും. വർത്തമാന കാല സാഹചര്യത്തിൽ ചർച്ച വിഷയമാകുന്ന കർമ്മ ശാസ്ത്ര മസ്ഹലകളിൽ സംശയ നിവരണത്തിന് പ്രത്യേക അവസരമൊരുക്കും. തുടർന്ന് എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ചൊവ്വാഴ്ച ദർസ് നടക്കും.

🌹🌹🌹🌹

