മെഡിക്കല്‍ കോളജ് അപകടം; മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത് ശുചിമുറിയിലേക്ക് പോയപ്പോള്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കൂട്ടിരിപ്പിനെത്തിയ യുവതി മരിച്ചത് ശുചിമുറിയിലേക്ക് പോയപ്പോള്‍.
പൊളിഞ്ഞു വീണ കെട്ടിടത്തിൻ്റെ മുകള്‍നിലയിലെ ശുചിമുറിയിലേക്കാണ് 52 കാരിയായ ബിന്ദു പോയത്. കെട്ടിടം തകർന്നു വീണതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇല്ലെന്ന നിഗമനത്തില്‍ വൈകിയ രക്ഷാപ്രാർത്തനവും വില്ലനായി.
പുറത്തെടുത്തപ്പോഴേക്കും ബിന്ദു മരിച്ചിരുന്നു. മകള്‍ നവമിക്ക് കൂട്ടിരിക്കാൻ വന്നതാണ് തലയോലപ്പറമ്ബ് സ്വദേശിയായ ബിന്ദു. മാതാവിനെ കാണാനില്ലെന്ന് മകള്‍ അറിയിച്ചതിനേ തുടർന്നാണ് ബിന്ദുവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്. സംഭവത്തില്‍ ഭർത്താവ് വിശ്രുതൻ പരാതി നല്‍കിയിരുന്നു.