KSDLIVENEWS

Real news for everyone

ഈ ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും: വെളിപ്പെടുത്തലുമായി സഹോദരി

SHARE THIS ON

ലിസ്ബൺ: 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് സഹോദരി കാറ്റിയ അവെയ്‌റോ. സ്‌പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ സഹോദരി വെളിപ്പെടുത്തൽ നടത്തിയത്. ലോകകപ്പിൽ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുൻപാണ് കാറ്റിയയയുടെ പ്രതികരണം.

അന്താരാഷ്ട്ര ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനഘട്ടത്തിലാണെന്ന് സഹോദരി വ്യക്തമാക്കി. ഇത് വിടപറയലാണ്. പക്ഷേ ഇന്നല്ല. ഞാൻ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസാണ്’. – റൊണാൾഡോയുടെ സഹോദരി പറഞ്ഞു.

20 വർഷമായി ലോകഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബത്തെ നോക്കൂ, എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ. വിമർശനങ്ങൾ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. – അവർ പറഞ്ഞു.

പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും റോണോയാണ്. പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016 ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!