സാധനങ്ങളെത്തിയില്ല,
സൗജന്യ ഓണക്കിറ്റ് വൈകും
കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം വൈകിയേക്കും. പലവ്യഞ്ജന കിറ്റിലേക്കുള്ള സാധനങ്ങള്‍ ലഭ്യമാകാത്തതാണ് പ്രശ്നം. ഈ മാസം അഞ്ചുമുതല്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ചെറുപയറടക്കമുള്ള സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണുകളിലും മാവേലി സ്റ്റോറുകളിലും എത്തിയശേഷം പാക്കിങ് ജോലികള്‍ തുടങ്ങണം.
സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ പാക്കിങ് നടത്തുന്ന ഓണക്കിറ്റ് റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുക. റേഷന്‍ കട വഴിയുള്ള വിതരണത്തിലെ ചില അപാകതകള്‍ കടയുടമകള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഒരു റേഷന്‍ കടയിലേക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കിറ്റുകളുടെ കണക്കുകള്‍ ഇ-പോസ് മെഷീനില്‍ ചേര്‍ക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് റേഷന്‍ കടക്കാരുടെ നിലപാട്.
ഇക്കാര്യം അധികൃതര്‍ പരിഗണിക്കും. കിറ്റ് വിതരണം കൃത്യസമയത്തുതന്നെ തുടങ്ങിയാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് റേഷന്‍ വ്യാപാരികളുടെ അഭിപ്രായം. ലോക്ഡൗണ്‍ സമയത്ത് 1000 രൂപയുടെ 17 ഭക്ഷ്യസാധനങ്ങളായിരുന്നു വിതരണം ചെയ്തത്. ഇത്തവണ 500 രൂപ വിലയുള്ള 11 സാധനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാരയും ശര്‍ക്കരയും ഗോതമ്ബ് നുറുക്കും 500 ഗ്രാം ചെറുപയറുമുള്പ്പെടെയാണ് വിതരണം ചെയ്യുക. മഞ്ഞള്‍, മുളക്, മല്ലി, സാമ്ബാര്‍ പൊടികളുമുണ്ടാവും.
ഈ മാസം അഞ്ചുമുതല്‍ 15 വരെ പിങ്ക്, മഞ്ഞക്കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യാനായിരുന്നു തീരുമാനം. 15 മുതല്‍ 21 വരെ നീലക്കാര്ഡുടമകള്ക്കും ഓണത്തിന് മുമ്ബായി വെള്ളക്കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. സ്കൂള്‍ കുട്ടികള്‍ക്കുള്ള കിറ്റ് വിതരണം നടന്നതോടെ മാവേലി സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും സബ്സിഡി സാധനങ്ങള്‍ പലതും കിട്ടാനില്ല. ന്യായവിലക്കുള്ള സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതോടെ പൊതുവിപണിയില്‍ വിലയും വര്‍ധിക്കുകയാണ്.