ഉറങ്ങുന്നതിനിടെ പാന്റിൽ മൂർഖൻ കയറി;
പേടിച്ച് വിറച്ച് യുവാവ് അനങ്ങാതെ നിന്നത് ഏഴ് മണിക്കൂർ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഉറങ്ങുന്നതിനിടെ പാന്റിനുളളിലേക്ക് വിഷ പാമ്ബ് നുഴഞ്ഞുകയറിയതിനെ തുടര്‍ന്ന് യുവാവ് നിന്നത് തുടര്‍ച്ചയായ 7 മണിക്കൂര്‍. രാത്രി ഉറങ്ങുന്നതിനിടെ മൂര്‍ഖന്‍ പാമ്ബാണ് പാന്റിനുളളിലേക്ക് നുഴഞ്ഞുകയറിയത്.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. വൈദ്യുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് തൊഴിലാളികള്‍ക്ക് ഒപ്പം എത്തിയതാണ് യുവാവ്. ജോലി കഴിഞ്ഞ് രാത്രിയില്‍ അംഗന്‍വാടിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
രാത്രിയില്‍ ഉറങ്ങുന്നതിനിടെ യുവാവിന് അസ്വസ്ഥത അനുഭവപ്പെട്ടു. ധരിച്ച ജീന്‍സ് പാന്റിനുളളില്‍ എന്തൊ ഇഴയുന്നതായി സംശയം തോന്നിയ യുവാവ് നോക്കിയപ്പോഴാണ് പാമ്ബിനെ കണ്ടത്.ഒടുവില്‍, വിവരം അറിഞ്ഞ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. പാമ്ബ് വിദഗ്ധന്‍ രാവിലെ മാത്രമേ സ്ഥലത്ത് എത്തുകയുളളൂ എന്ന് അറിഞ്ഞ യുവാവ് പേടിച്ച് വിറച്ച് ഏഴുമണിക്കൂര്‍ നേരമാണ് അനങ്ങാനെ നിന്നത്.
തുടര്‍ന്ന് രാവിലെ സ്ഥലത്തെത്തിയ പാമ്ബ് വിദഗ്ധന്‍ വിദഗ്ധമായി പാമ്ബിനെ പുറത്ത് എടുക്കുകയായിരുന്നു. യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ പാന്റ് ശ്രദ്ധാപൂര്‍വ്വം കീറിയാണ് പാമ്ബിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ട, രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം 16300ഓളം ആളുകള്‍ കണ്ടുകഴിഞ്ഞു. 112 പേര്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തു.